നെടുങ്കണ്ടം: തെരഞ്ഞെടുപ്പു സമയത്ത് സ്ഥാപിച്ച സ്വന്തം ഫ്ളക്സ് ബോര്‍ഡുകള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നീക്കം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു.
പോളിംഗിനു ശേഷം നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും നിരവധി ഫ്ളക്സ് ബോര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രകൃതിക്ക് ദോഷമാകാത്ത ഫ്ളക്സുകള്‍ നിര്‍മിച്ചതെങ്കിലും സമയബന്ധിതമായി ഇവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥി നേരിട്ടെത്തി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ളക്സുകള്‍ നീക്കം ചെയ്തത്.
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ നീക്കം ചെയ്യാത്ത ഫ്ളക്സ് ബോര്‍ഡുകള്‍ ഉടന്‍തന്നെ പൂര്‍ണമായും നീക്കം ചെയ്യുമെന്ന് സേനാപതി വേണു പറഞ്ഞു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്. രാമചന്ദ്രന് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.